Wednesday, August 12, 2009

ഞാന്‍ അറിയുന്ന ഹര്‍ഷന്‍


ഒരിക്കല്‍ കണ്ടാല്‍ , രണ്ടു വാക്ക് സംസാരിച്ചാല്‍ ആരും മറക്കാത്ത ഒരു തരം ആകര്‍ഷണീയത ഉണ്ടായിരുന്നു
ഹര്‍ഷന്. ദൈവത്തിനു പ്രിയപെട്ടവര്‍ക്ക് മാത്രം അദ്ദേഹം കൊടുക്കുന്ന ഒരു തരം ആകര്‍ഷകത്വം . ആറടി ഉയരവും , ആരെയും കൂസാത്ത ഭാവവും , ആഴമേറിയ കണ്ണുകളും കണ്ടു പേടിച്ചു പോകണ്ട, മുഖത്തെപ്പോഴും ഒരു കുസുര്തി ചിരിയുണ്ടാവും . ആരും അടുത്തു പോവുന്ന ഒരു വ്യക്തിത്വമായിരുന്നു ആയിരുന്നു ഹര്‍ഷന് . ബാസ്കറ്റ്‌ ബോള്‍ കളിയിലായാലും ക്രോസ് കണ്‍ട്രി ആയാലും ബോക്സിങ്ങിലായാലും തമാശ കളിക്കുന്നതിലായാലും ഹര്‍ഷന്‍ വേറിട്ട്‌ നിന്നിരുന്നു. എന്നെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ ആയിരുന്നു ഹര്‍ഷന്. അവരുടെ ബാച്ചിലെ സ്‌കൂള്‍ ക്യാപ്‌റ്റന്‍ ആയിരുന്നു ഹര്‍ഷന്‍

ഹര്‍ഷനെ ഞാന്‍ ആദ്യം കാണുന്നത് സ്കൂളിലെ ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ വെച്ചാണ് . ഹര്‍ഷനെ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നതും ബാസ്കറ്റ്‌ ബോള്‍ കാരണം ആണ് . ഹര്‍ഷന്‍ സ്കൂള്‍ ക്യാപ്റ്റന്‍ ആയിരുന്നതിനോടൊപ്പം സ്കൂള്‍ ടീം ബാസ്കറ്റ്‌ ബോള്‍ ക്യാപ്റ്റന്‍ കൂടി ആയിരുന്നു . മേജര്‍ അശോക്‌ കുമാര്‍ സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയി വന്നതിനു ശേഷമാണ് സ്കൂളില്‍ ബാസ്കറ്റ്‌ ബോള്‍ ഒരു ഹരം ആയി മാറിയത് . ആദ്യമായി സ്കൂളില്‍ ഫൈബര്‍ ഗ്ലാസ്‌ ബോര്‍ഡ്‌ വന്നത് ഞാന്‍ ഓര്‍ക്കുന്നു . ബോര്‍ഡില്‍ ആദ്യത്തെ ബാസ്കറ്റ്‌ ഇട്ടതു ഹര്‍ഷന്‍ ആയിരുന്നു . ആദ്യമായ്‌ സ്കൂള്‍ ടീമിന് പുറത്തു നിന്ന് ഒരു കോച്ചിനെ കിട്ടുന്നതും ഹര്‍ഷന്റെ കാലത്താണ് . ആദ്യമായി ബാസ്കറ്റ്‌ ബോള്‍ ടീം സ്കൂളിന് വെളിയില്‍ കളിയ്ക്കാന്‍ പോവുന്നതും കൊല്ലം തന്നെ. അന്നൊക്കെ ഒരു മോഹമാണ് സ്കൂള്‍ ടീം അംഗ മാവുക എന്നത് . സ്കൂള്‍ ടീം പ്രാക്ടീസ് ചെയ്തിരുന്ന കോര്‍ട്ട് മാത്രമേ അന്ന് സിമന്റ്‌ ചെയ്തിരുന്നുള്ളൂ . ഞാനൊക്കെ കോര്‍ട്ടിന്റെ പുറത്തു ചൊറിയും കുത്തി നില്കും . ഹര്‍ഷന്റെയും പ്രജിത്തിന്റെയും സിബിയുടെയും ഒക്കെ കളി പുറത്തു നിന്ന് കാണും . എന്നിട്ട് അവരുടെ കളി കഴിയുമ്പോള്‍ പഠിച്ച അടവുകള്‍ കോര്‍ട്ടില്‍ പയറ്റും .

ഹര്‍ഷനെ ഞാന്‍ പിന്നെ കാണുന്നത് NDA യില്‍ വച്ചാണ്. ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന ഒന്നര കൊല്ലം
എനിക്കെന്നും ഒരു വലിയേട്ടന്റെ സ്ഥാനത്ത് ഹര്‍ഷന്‍ ഉണ്ടായിരുന്നു. കാലഘട്ടത്തിലാണ് ഞാന്‍ ഹര്‍ഷനെ നന്നായി അറിയുന്നത്. സ്കൂളില്‍ ഞാന്‍ അറിഞ്ഞിരുന്ന ഹര്‍ഷന്‍ എനിക്കൊരു ആരാധന പാത്രമായിരുന്നു. എന്നേക്കാള്‍ സീനിയര്‍ ആയതിനാല്‍ ഞാന്‍ സ്കൂളില്‍ വച്ചു ഹര്‍ഷനെ അടുത്തറിഞ്ഞിരുന്നില്ല. NDA ജീവിതത്തില്‍ ഞങ്ങളുടെ ഇടയില്‍ പ്രായത്തിന്റെയോ സീനിയര്‍ ആയതിന്റെയോ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. NDA യിലെ ബാസ്കറ്റ്‌ ബോള്‍ മത്സരങ്ങളില്‍ ഹര്‍ഷനെതിരെയായി ഞാന്‍ കളിച്ചിരുന്നു . NDA യില്‍ നിന്നും ഹര്‍ഷന്‍ പഠിച്ചിറങ്ങിയതിനു ശേഷം പിന്നെ ഞാന്‍ ആരില്‍ നിന്നോ അറിഞ്ഞു ഹര്‍ഷന്‍ പാരാ കമാന്‍ഡോ ആവാന്‍ പോകുന്നു എന്ന് . പിന്നീട് കുറെ കാലം ഹര്‍ഷനെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു . ഞാനും പാസ്‌ ഔട്ട്‌ ആയി നേവിയില്‍ ചേര്‍ന്നു. ഒരു ദിവസം ഞാന്‍ ലീവില്‍ നാട്ടിലേക്ക് വരുമ്പോള്‍ എന്റെ കമ്പാര്‍ട്ട്മെന്റില്‍ വെച്ച് ഞാന്‍ രണ്ടു ഓഫീസര്‍മാരെ പരിചയപെട്ടു . രണ്ടു പേരും പാരാ കമാന്‍ഡോകള്‍ ആണ് . കൊച്ചിയില്‍ ഡൈവിംഗ് കോഴ്സ് ചെയ്യാന്‍ വേണ്ടി വരുന്ന വഴിക്കാണ് . പട്ടാള കഥകള്‍ ഒക്കെ പറഞ്ഞിരിക്കുന്ന വഴിയില്‍ ഞാന്‍ അവരോടു ചോദിച്ചു ഹര്‍ഷനെ അറിയുമോ എന്ന് ? രണ്ടാളുടെയും മുഖഭാവം മാറുന്നത് ഞാന്‍ ഒരു അമ്പരപ്പോടെ ശ്രദ്ധിച്ചു . ഹര്‍ഷനെ എനിക്കെങ്ങനെ അറിയാമെന്നായി അവര്‍ . ഞാന്‍ സ്കൂളില്‍ വച്ച് ഹര്‍ഷനെ ആദ്യം കണ്ടത് മുതല്‍ എന്റെ ഓട്ടോ ബയോഗ്രഫി അവരുടെ മുന്നില്‍ വിളമ്പി . അവര്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത് ഹര്‍ഷന്‍ ബെല്‍ഗൌമില്‍ ഉള്ള കമാന്‍ഡോ സ്കൂളിലെ എല്ലാ കായിക പരീക്ഷയും അസാധാരണ ലീഡില്‍ റെക്കോര്‍ഡ്‌ഓടെ ജയിച്ചു എന്ന് . ഹര്‍ഷന്‍ കാരണം അവരുടെ ഇന്‍സ്ട്രക്ടര്‍ നിലവാരം കമാന്‍ഡോ സ്കൂള്‍ കൂട്ടിയത്രേ. ഒരാള്‍ക്ക് സാധിക്കുംമെങ്കില്‍ എല്ലാവര്ക്കും സാധിക്കും എന്ന് സ്കൂള്‍ അധികൃതര്‍ . അല്ലെങ്കിലെ കമാന്‍ഡോ സ്കൂളിലെ ജീവിതം നരക തുല്യമാണ് . അതിലെ വേദന കൂട്ടിയതിനാണ് ഹര്‍ഷന്റെ പേര് കേട്ടപ്പോള്‍ അവരുടെ മുഖം ചുളിഞ്ഞത് . കഥ കേട്ടപ്പോള്‍ എന്റെ നെഞ്ച് വിരിഞ്ഞു , മുഖത്ത് തെളിഞ്ഞ പുഞ്ചിരി ദിവസം മുഴുവന്‍ അങ്ങനെ തെളിഞ്ഞു നിന്നു. കസാകുകളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന ഒരു ഭാവത്തില്‍ ഞാന്‍ ഞെളിഞ്ഞിരുന്നു . ഞാനാണ് റെക്കോര്‍ഡ്‌ എല്ലാം തിരുത്തിയത് എന്ന മട്ടായിരുന്നു എനിക്ക് .

പിന്നീട് ഞാന്‍ കൊച്ചിയില്‍ സബ് ലെഫ്റ്റ്റ്റെനന്റ് കോഴ്സ് ചെയുന്ന കാലം . ഹര്‍ഷന്‍ അതെ ഡൈവിംഗ് കോഴ്സ്
ചെയ്യാന്‍ അവിടെ എത്തിയിരുന്നു . മൂന്നാഴ്ച ഹര്‍ഷന്‍ അവിടെ ഉണ്ടായിരുന്നു . ഞങ്ങളുടെ താമസ സ്ഥലത്തിന് മുന്നിലെ ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ എല്ലാ വൈകുന്നേരങ്ങളിലും വാശിയേറിയ കളിക്ക് ശേഷം ഞങ്ങള്‍ പഴയ സ്കൂള്‍ ഓര്‍മ്മകള്‍ പുതുക്കി . കോഴ്സ് കഴിഞ്ഞു ഹര്‍ഷന്‍ തിരിച്ചു പോവുമ്പോള്‍ എനിക്കറിയില്ലായിരുന്നു ഞാനിനി ഒരിക്കലും ഹര്‍ഷനെ കാണില്ല എന്ന് . പിന്നീട് രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞു വേറൊരു സീനിയരുടെ ഫോണ്‍ വഴിയാണ് ഞാന്‍ ഹര്‍ഷന്റെ മരണ വിവരം അറിയുന്നത് . എനിക്കെന്തോ അന്ന് കരയാന്‍ കഴിഞ്ഞില്ല . ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല . ഒരു ഗദ്ഗദം എന്റെ വാക്കുകളെ തടഞ്ഞു നിര്‍ത്തുന്നത് പോലെ തോന്നി . തൊണ്ടയില്‍ പിടഞ്ഞമര്‍ന്നൊരു രോദനം പോലെ ഒന്ന് . ഇന്നും ഹര്‍ഷന്റെ ഓര്‍മ്മകള്‍ വരുമ്പോള്‍ മനസ്സില്‍ എവിടെയോ ആരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നും.

ഇന്നു എനിക്ക് അഭിമാനത്തോടെ പറയാം എന്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അശോക ചക്ര വിജയി
എന്റെ സ്വന്തം സീനിയര്‍ ആണെന്ന്. ഞാനും അവന്റെ കൂടെ വിയര്‍പ്പോഴുക്കിയിട്ടുണ്ടെന്നു. എന്റെ ഉള്ളിലും ഒരു സൂചകാഗ്നി ജ്വലിക്കുന്നുണ്ടെന്ന്. ഹര്ഷാ നീ മരിച്ചിട്ടില്ല, എന്നെ പോലെ ഒരായിരം ഹൃദയങ്ങളില്‍ നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നിന്റെ ശരീരം മണ്ണടിഞ്ഞാലും നിന്റെ അകപ്പൊരുള്‍ മരിക്കുന്നില്ല. നീ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ ഞങ്ങള്‍ മറന്നു പോകുന്നില്ല. നീ കാണിച്ചു തന്ന വഴി ഞങ്ങള്‍ വിസ്മരിക്കുന്നില്ല. നിന്റെ തലമുറയും ഇനി വരുന്ന തലമുറകളും നിന്റെ വീരകര്മ്മം സ്മരിക്കും. നിന്റെ ജീവിതത്തില്‍ നിന്നു ഉത്തേജനം ഉള്കൊള്ളും. നിന്റെ വഴിയേ ചലിക്കും.

ഹര്‍ഷാ , നീയെന്നെ സ്വാധീനിച്ച പോലെ ഇനി ഒരാളും എന്നെ സ്വാദീനിച്ചേക്കില്ല . അകാലത്തില്‍ പതിക്കുന്ന
ഒരു ധൂമകേതു പോലെ നീ അകന്നു പോയെങ്കിലും എന്റെ ഹൃദയത്തില്‍ ഒരു നിലവിളക്കായ്‌, എനിക്ക് വഴിക്കാട്ടിയായ്‌ , ഒരു ഏട്ടന്റെ സ്ഥാനത്ത് എന്നും നീ ഉണ്ടാവും . എപ്പോഴും ഉള്ള കുസുര്തി ചിരിയോടെ നീയേതോ ഒരു ലോകത്തിരുന്നു ഇത് വായിക്കും എന്നെനിക്കറിയാം , ഇപ്പോള്‍ മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടങ്ങളില്‍ നിന്നു എന്നെ നോക്കി കണ്ണ് ചിമ്മുന്നത് നീയാണെന്ന് എനിക്കറിയാം . എന്റെ വിളറിയ നോട്ടം സഹിക്ക വയ്യാത്തത് കൊണ്ടാവണം ..... ദൂരെ മാനത്ത് ചന്ദ്രനും ഏതോ ഒരു മേഘതുണ്ടിന്റെ പിറകിലൊളിക്കുന്നു .... എന്നെ പോലെ ......

Wednesday, July 29, 2009

അമ്മയും കണ്ണനും ഒരു ഓണവും

.

ഇതെന്റെ വളരെ പഴയ ഒരു കവിതയാണ്. സൈനിക സ്കൂളിലെ ജീവിതത്തിനടിയിലെവിടെയോ അമ്മയെ വല്ലാതെഓര്മ വന്നപ്പോള്‍ എഴുതിയതാണ്‌ ഞാന്‍ കവിത. പഴയ ചില ഡയറികള്‍ മറിച്ചു നോക്കുന്നതിനിടയില്‍ കവിത കണ്ടപ്പോള്‍ സ്കൂള്‍ ജീവിതത്തിലെ കുറെ
നല്ല ഓര്‍മ്മകള്‍ മനസ്സിലേക്ക് വീണ്ടും മടങ്ങി വന്നു. നല്ലകാലഘട്ടത്തിന്റെ കുറെ നല്ല ഓര്‍മകള്‍ക്ക് മുന്നില്‍ ഞാനീ കവിത സമര്‍പ്പിക്കട്ടെ. ആദരവോടെ.......





ഓണപ്പൂപുലരിയുണര്‍ന്നു
ഓണപ്പൂവിളികളുണര്‍ന്നു
മാവേലിതമ്പ്രാന്‍ പോരും
നാളോന്നിങ്ങോടിയണഞ്ഞു

ഓണത്തിന്‍ കൊടിയുടുത്തു
വീടും വീട്ടാരുമൊരുങ്ങി
അമ്മ തന്‍ മിഴിയില്‍ നിന്നൊരു
അശ്രുകണം വീണു പിടഞ്ഞു

തെച്ചിപ്പൂന്ഗു‍ലകള്‍ പൂത്തു
കുയിലിന്റെ പാടു കേട്ടു
മുറ്റത്തൊരു പൂക്കളമിടുവാന്‍
നിന്നെയും കാത്തിരുന്നു

തുമ്പപ്പൂ മാടി വിളിപ്പൂ
കുറിഞ്ഞികള്‍ കാത്തിരിപ്പൂ
കാതങ്ങളകലെയെങ്കിലും
നിന്നെയും കാത്തിരിപ്പൂ

ആല്‍ത്തറയില്‍ മേളം കേട്ടു
പൂവിളികള്‍ ഉയര്ന്നു കേട്ടു
നീ വരും വഴിയിന്നരികില്‍
ദൂരെയ്കു നോക്കി നിന്നു

എന്ന്
നീ എത്തും കണ്ണാ
ഒന്നിച്ചൊരോണമിതുണ്ണാന്
നീയില്ലാതില്ലാ കണ്ണാ
അമ്മയ്ക്കീ ആഘോഷങ്ങള്‍

വെയിലാറും വഴിയിന്നരികില്‍
അമ്മയതാ കാത്തിരിക്കെ
സ്വര്‍ഗ്ഗതിന്‍ വാതില്‍ തുറന്നു
കണ്ണനവന്‍ പോരുകയായി

കാത്തിരുന്നമ്മ മയങ്ങി
ഓര്‍മകളില്‍ ഓണമുറങ്ങി
തെക്കുന്നൊരു തെന്നല്‍ വന്നു
അമ്മയ്കൊരു മുത്തം നല്കി

എന്നെന്നും കണ്ണനുമായി
ഓണത്തിന്‍ മധുരം നുകരാന്‍
കണ്ണന്റെ കൈ പിടിച്ചു
അമ്മയും യാത്രയായി

നിശ്ശബ്ദം സന്ധ്യ മയങ്ങി
ആല്‍ത്തറയില്‍ പൂരമടങ്ങി
പടിവാതില്‍ ചാരിയടച്ചു
തെന്നലും യാത്രയായി

Sunday, July 26, 2009

മംഗളം ... ശുഭം

.

ഒരു നിലവിളക്കിന്റെ തിരിയ്ക്ക് കീഴിലായ്‌ വെള്ള മൂടി പുതച്ചു കൊണ്ട് എന്നെന്നേക്കുമായ്‌ ഉറങ്ങി പോവുന്നതായിഎപ്പോഴെങ്കിലും നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ? ഒരു പാട് സ്വപ്‌നങ്ങള്‍ ബാക്കി വച്ച്, ഒരു പാട് പ്രതീക്ഷകള്‍തട്ടി തകര്‍ത്ത്‌, ഒരു ദിനം, ഒരു പാട് കണ്ണുകളെ ഈറനണിയിച്ചു എങ്ങോട്ടെന്നറിയാതെ ഒരു യാത്ര പോവുന്നുപലരും. ഇനിയൊരു മടക്കയാത്രയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ഞാനിതാ പുറപ്പെടുകയായി..........................



കത്തും നിലവിളക്കിന്‍ ചുവട്ടിലൊരു
വെണ്‍കോടി മൂടിപുതച്ചു ഞാനുറങ്ങുന്നു
കര്‍പ്പൂരഗന്ധവും കണ്ണീരും തേങ്ങലും
പുറത്തു നിശബ്ദമായ്‌ പെയ്യുമീ ചാറലും

തലയ്കലായ്‌ വാവിട്ടു കരയുന്നോരമ്മയും
ദൂരെയായ്‌ വേദന തിന്നുന്നോരച്ചനും
ഒന്നിനുമാവാതെ നോക്കി നില്‍ക്കുന്നിത്‌
ദുഖാര്‍ത്തരായൊരു ബന്ധു
ജനങ്ങളും

മരിച്ചു മരവിച്ചൊരാ ദേഹത്ത് നിന്നൊരു
നേര്ത്ത തെന്നലിന്‍ രൂപമെടുത്തു ഞാന്‍
ഒരു കണ്ണുനീര്‍ത്തുള്ളി തുടച്ചു കളഞ്ഞു ഞാന്‍
അമ്മ തന്‍ കവിളിലൊരു മുത്തം കൊടുത്തു ഞാന്‍

അറിയുവാനാകില്ലോരിക്കലും നിങ്ങള്‍ക്കെന്‍
അന്തരാത്മാവില്‍ നിന്നൊഴുകുമീ ശക്തിയെ
പിരിയുവാനാകില്ലൊരിക്കലും നിങ്ങള്‍ തന്‍
സ്നേഹ സമൃദ്ധമാം സ്വര്‍ഗസാമീപ്യത്തെ

ഒരു യുഗ്മ ഗാനത്തിന്‍ ഈണമായ്‌ ഞാന്‍ വരാം
ഒരു ഗാഡനിദ്രയില്‍ സ്വപ്നമായ്‌ ഞാന്‍ വരാം
വിരിയുമൊരു മുല്ല തന്‍ ഗന്ധമായ്‌ ഞാന്‍ വരാം
വാടാത്ത പൂവിന്റെ വര്‍ണമായ് ഞാന്‍ വരാം

മരണമൊരു മിഥ്യയാണസത്യമാണിങ്ങനെ
മരണത്തെ ഭീതിയാല്‍ കാണുന്നു നാം വൃഥാ
വിദേഹിയാണെങ്കിലും ഒരു നേര്ത്ത തെന്നലായ്‌
ഞാനെന്നുമെന്നും നിന്‍ ചാരത്തു വന്നിടാം

ഇപ്പോള്‍ പിരിയുവാന്‍ നേരമായ്‌ പോകണം
കത്തും ചിതയിലെ ശരീരവും ഭസ്മമായ്
ആളിപടരുന്ന നാളങ്ങള്‍ സാക്ഷിയായ്‌
നേരുന്നു നിങ്ങള്‍ക്ക് ഞാനെന്റെ മംഗളം


പാതിരാ ഗായകന്‍


ഇരുള്‍ വീഴും ഇടനാഴിയോരത്ത്
ഗൂഡമാം മൂകത ഭഞ്ജിച്ചു
അശരീരിയാമൊരീണം പാടി
ഞാന്‍ ആദ്യമൊരു ഗായകനായി

നിശയുടെ ബീഭത്സയാമങ്ങള്‍
അന്ധകാരത്തിന്റെ താണ്ടവങ്ങള്‍
എല്ലാം മറന്നുകൊണ്ടൊന്നു പാടുന്നു
ഞാനൊരു പാവം പാതിരാഗായകന്‍

അര്‍ക്കന്റെ മരണമൊരു മിഥ്യയല്ലേ
അന്ധകാരവും മിഥ്യയല്ലേ
ഉത്തരമില്ലേലും ചോദിപ്പു ഞാനിന്നും
ശൂന്യമാം അന്ധകാരത്തിനോടായ്

എന്തിനീ രാവിനെ സൃഷ്ടിച്ചു നീ
എന്തിനീ ഭീബത്സയാമങ്ങളൊക്കെയും
നിമിനേരമാത്രമായെന്തിനു വീണ്ടും
നീ പാടുന്നു സൂര്യനൊരു ചരമഗീതം

നിശബ്ദമാമോരീ അന്തരീക്ഷം തകര്‍ത്തൊരു
കൂവലെന്‍ ചെവിയില്‍ മുഴങ്ങുന്നു
കേട്ടുവോ ഞാന്‍ ചില പദചലനങ്ങള്‍
വരവായോ കാലന്റെ ഘോഷയാത്ര

എത്രയോ കാലമായ്‌ കാത്തിരിക്കുന്നു ഞാന്‍
കാലന്റെ കാലൊച്ച കേള്‍ക്കുവാനായ്‌
രാവിന്റെ മഞ്ചത്തില്‍ ഏറിയല്ലാതെ
കാലനിന്നെന്നടുത്തെത്തുകില്ലേ

ചുറ്റും മുഴങ്ങുന്നതട്ടഹാസങ്ങളോ
ഒരു കൊച്ചു മനസ്സിന്റെ വിഭ്രാന്തിയോ
ഇരുളാണ്‌ ചുറ്റും, ഒരു കൊച്ചു
തിരിനാളമെവിടെയെന്‍ വഴികാട്ടിയാവാന്‍

നുരഞ്ഞു പൊന്തുന്നൊരു ചുടുകാറ്റെന്നെ
മുഴുവനായ്‌ ചുറ്റിപ്പിടിക്കവേ
മുകളില്‍ കറങ്ങുന്ന മൂവില
കളാലൊരു
നറുംതെന്നല്‍ സാന്ത്വനം നേരുന്നു

കാലന്റെ വരവിലൊരു സംഗീതമുണ്ടോ
രാവണ ഭാവത്തിന്‍ താളമുണ്ടോ
കാലടിയൊച്ച തന്‍ താളം പിടിച്ചു ഞാന്‍
പാടുന്നു വീണ്ടുമീ
പാതിരാ ഗായകന്‍

Monday, July 06, 2009

I DONT KNOW WHY???????????


GOD KEEPS EXTENDING HIS HAND TOWARDS ME......
I WANT TO GO WITH HIM, I WANT TO FOLLOW HIM
BUT I DON'T, I DON'T KNOW WHY

HE KEEPS HIS WATCH ON ME, BUT
I BEHAVE AS IF HE ISN'T WATCHING ME
KNOWING ALL THE TIME
AM BEING WATCHED OVER

I LOVE HIM, I BELIEVE HIM
I TALK ALL THE TIME ABOUT HIM
URGES OTHERS TO FOLLOW HIM
BUT I MYSELF STAY ASTRAY
I DON'T KNOW WHY

MAY BE THE TIME ISN'T RIPE
MAY BE AM NOT READY
MAY BE THAT'S HOW HE WANTS IT TO BE
MAY BE THIS IS THE PATH FOR ME
MAY BE I WILL FIND HIM HERE

A state called Bliss


Dawn's peaceful, luminous blue
intensified with the day
as did happiness
blue.... bluer.... bluest
white puffs of delight
joy overflowing

Untill sunset
wrapped us in tender pink
and we fused in a
passionate magenta goodbye
earth soul and cosmic soul
bursting with beauty

When night came
a baby moon
laughed sideways in the dark
i laughed back
and thought

Partways across the world
your sky
is filled with this same
golden laughter

And hoped that you
twinkling blue eyes
saw and heard

So that somehow we three
were joined in our gladness
each in our own space
together...... apart
distance meaningless

And i slept
in a world
full of smiles

Tuesday, June 23, 2009

നൊമ്പരം

ഒരു സംബോധന.......
വേണ്ട, നിന്നെയെനിക്കൊരു സംബോധനയില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. നിനക്കെഴുതുമ്പോള്‍ വാക്കുകള്‍പാതിവഴിയിലെവിടെയൊ പതറുന്നുണ്ട്‌, കണ്ണുകള്‍ നിറയുന്നുണ്ട്‌, കൈകള്‍ ഇടറുന്നുണ്ട്‌...... സത്യം. നീയെന്നെസ്വാധീനിച്ചിട്ടുണ്ട്‌. നിശ്ചയം. അതു കൊണ്ടാവാം നാം കൂടിക്കാണുന്ന പകലുകള്‍ മുന്‍പോട്ടോടി പൊകുമ്പോള്‍, നിന്നെയെന്നും ഓര്‍ത്തുവയ്ക്കണമെന്നെനിക്കു തോന്നിയത്‌. നമ്മെ പോലെ ആത്മക്ഷതമറിഞ്ഞിട്ടില്ലാത്തവരോടും, ഹൃദയത്തിന്റെ നൊമ്പരം മനസ്സിലാകാത്തവരൊടും പ്രേമത്തിന്റെ കടന്നല്‍ക്കുത്തേറ്റിട്ടില്ലാത്തവരോടും നാമെങ്ങനെപറയും നമ്മുടെയുള്ളില്‍ സ്നേഹത്തിന്റെ ഒരു തീജ്ജ്വാലയുണ്ടെന്ന്‌....... തിരസ്ക്കാരത്തില്‍ മരണത്തിന്റെചുംബനമുണ്ടെന്ന്‌......

പ്രിയസഖീ, നിന്റെ ഓര്‍മ്മകള്‍ക്ക്‌ ജീവാംശത്തിന്റെ ആര്‍ദ്രതയുണ്ടെന്ന്‌ ഞാനറിയുന്നു. നീ പോലുമറിയാതെനീയെനിക്കു സമ്മാനിച്ച മരിച്ചാലും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ക്ക്‌ നന്ദി. ഒരു മനുഷ്യായുസ്സു മുഴുവനിലേക്കുംഅല്ല അതിനുമപ്പുറത്തേക്കും ഞാനീ കാത്തിരിപ്പു തുടര്‍ന്നേനെ. എന്റെ കുഞ്ഞികനവുകളും, കിനാക്കളും, ദിവാസ്വപ്നങ്ങളും മിത്യ്‌യാണെന്നറിയുമ്പോഴും, നീയെന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും കണ്ണീരില്‍കുതിര്‍ന്നൊരീ രാവില്‍ എന്റെ മോഹഭംഗത്തിനുമപ്പുറം ഹൃദയം പ്രണയാര്‍ദ്രമാകുന്നത്‌ ഞാന്‍പോലുമറിയാതെയാണ്‌.

Wednesday, May 20, 2009

Good Times at Mumbai


Friends, a lot have happened in Mumbai in the last three years and I would love to share each and every bit of all the fun we had to each one of you. First of all am more than just happy to state that the population of our batch mates have increased drastically in Mumbai area. I waited for more than a year at this place like a ‘Vezhampal waiting for rain’ for somebody to hangout with and looks like my prayers have finally been answered. We the Mumbaiyas consist of Reji Nair, Ratheesh GK, Arjun Menon, Thomas Vincent, Varghese Joy and self of which the first three are married and the rest three by god’s grace, still happy. Reji is settled here with his sweet wife Mridula on the seventeenth floor of an apartment which overlooks a lake and constructed in such a way that the sun god himself shall wake him up from his sleep in the morning (though the sun has miserably failed in this till now since his working hour starts from the noon). Ratheesh GK is doing a course on merchant navy at Panvel (in the outskirts of Mumbai) along with Varghese joy. Ratheesh has almost finished his course and Varghese has just joined the course now. Ratheesh is the proud father of Ms. Diya who has stolen our hearts outright, but that doesn’t stop him from showing his true colours out here too and it is heard that young girls are moving out of panvel in flocks. He roams around in his 500cc hayabusa (or something like that) bike. He is fully in to protein diet and you won’t find an inch of flab on him. If you guys remember the ‘curves and curvatures’ speech of Roji Varghese, I would say this guy has all cuts and sharp edges on his body. He is being suffered by his sweet lady Krishna . His mother and brother are also with him. After that comes Arjun Menon who has just landed in the city a few months back, he has managed to get an accommodation at Colaba in the naval premises which provides him a view of the sea from his fifth floor apartment. Joining him is his sweet wife Tara (needs no introduction). He zooms around in his Ford Fiesta, but thanks to the Naval Authorities he doesn’t get much time to zoom and jhoom. Poor pilot has been trapped in a ship (my kingdom) for six months. His face has since grown a bit too long. Thomas Vincent, the mystery man has not yet been sighted, thanks to his chickenpox and my small brain/ petty memory. His voice gave us company on our get together and since I was responsible for his absence I don’t intend to name/ malign him here now. Varghese joy has prospered enormously ever since he joined Merchant navy and his prosperity is well displayed. He has grown a moustache and beard so that his parents can realise that he is old enough to marry. He has realised only recently that the stories of mermaids in the sea is all false and they don’t exist. So he has given up everything to Jesus to find him his mermaid. I am not too sure if Jesus has told him that he will find his girl in Mumbai but his eyes seems to ask every girl in the street, if she is the one for him. Presently he is carrying out the duties of caretaker of Ms. Diya since her father is too busy with extra curricular activities (you know what).

Our first get together was at Reji’s house. He had just come back from UK the day before after spending almost seven months there along with our thadiyan Harikrishnan and his bottle collection. He deserved a good break, but we decided to just break in to his home. We the shameless became the ‘’katturumbs in their swargam’’ by promptly arriving at his home for lunch. I was the first one to arrive (punctuality is a quality that chettiar sir and tobias taught me in ashoka house). I had assured Mridula the day before that I would come and help her as I can. I meant to help her by finishing off the dishes but poor mridula had expected me to help her in her cooking. I compensated by visiting her kitchen in regular intervals to taste the items and give expert comments (better don’t doubt my expertise). As I mentioned earlier reji has bought himself a flat in the heart of suburban Mumbai. Though the compound is full of high rise buildings, his windows open to give a view of the farmlands (thank god govt has ordered against any construction there), the western express highway and a lake almost close to the horizon (from the seventeenth floor it’s a great view). Now if you stand closer to the window and look down you can see the local railway line and the true Mumbai (so don’t look down okie). Ratheesh and Varghese arrived on the former’s hayabusa. The family didn’t come because of an unalerted work that disrupted the rail services. On visiting the terrace Varghese had decided that this is his destiny if he fails in his course more than three times. Ratheesh had no such tensions because he had mastered the copying techniques in SN College after leaving the school. It is heard that Krishna had fallen for him after seeing his confidence before an internal exam at the college. Mean while I forgot to mention that even our ‘Cheeku’ reji nair has really prospered (the prosperity was bulging out of his shirt as he greeted us with his trademark grin). Then we declared war at the dining table and there was no looking back thereafter. As the mighty warriors cleared each and every chicken leg and fish at the table new ones kept coming on. We were almost on the verge of surrendering when mridula declared that she is on a diet and would be having only fruits for lunch. Believe me friends I was not actively involved in this blood shed. The lunch was so heavy that we were not able to sit straight at the sofa after that. Varghese joy was seen walking up and down the drawing room complaining that lack of exercise is making him fat. I would like to remind you that no such concern was being expressed at the dining table when he was gorging on those huge chicken legs. Ratheesh KA the pilot had called as we were relaxing after the lunch and it was later found out that he had instructed reji to check our pockets before we leave. He, I believe has not grown out of such habits even now, the last I heard of him was that he narrowly escaped getting caught for wearing his cabin mate’s unwashed underwear. Later Nizam also called up to personally invite reji and family for zeena’s marriage. As we sat there working hard to keep the eyelids up, there was a sudden roar of an engine (which we later found out to be the passing train) and suddenly our friend got up startled!!! crying ’helicopter helicopter helicopter’ (you know who). So we shared a hearty laugh on people who were trying to show off their miniscule knowledge.

After finishing off the tea (and of course snacks) we went for a small walk around the township. Here we immediately realised why reji chose his home to be there. In the heart of the city, the township had all facilities including a school, hospital, swimming pool, multiplex, mall temple etc etc. the only worry we had was that it was reji who sported a bulging belly. Ratheesh and Varghese left by evening and I ensured that I gave them company till around 2300 when I finally let them go.

The next get together was at colaba (at the naval area). This time fortunately everybody could make it. We had a lunch at around 1500 which was ordered and served at 1400. This was thanks to Varghese joy (he was not in ashoka house and missed his chance to learn the value of punctuality). Jokes apart, his instructor decided to keep a class on the day and so he couldn’t make it in time. And we decided to display our solidarity by waiting for him to arrive even though the lunch was served in time. Arjun couldn’t join us for lunch since he too was busy at his office. But he ensured to reach in time to pick us up in his fiery fiesta after the lunch. Then we visited a museum ship IMS Vikrant (an erstwhile aircraft carrier) and then my ship. There after we went to Arjun’s home where tara was waiting with her snacks with “eat at your own risk” tag. We the shameless finished that too in no time. After spending some quality time there and clicking some photographs, we went to a naval club at Colaba. No body had the courage to ask for any hot drinks (god knows why? may be the presence of ladies), we sipped some juices and had some more snacks there. This was followed by dinner at the same place. It was almost 2330 before we called it a day. What I haven’t told you guys was the different topic of discussions that we had during all this time which has made the evening ever memorable. remembering all those good times we shared and all those pranks we played, experiences and lessons that we learnt in school, the teachers, coursemates, punishments, jokercard, parodies, the songs in the mess hall, mess manager and chettans, watering of plants and bookings for bathrooms, chettiar sir spl (only for ashoka guys), the yellow plane, the basketball court, the movies, the batch tours, the dhobi ghat, the pond, the night escapades to chanthavila, the transformation of thundu jose to patti jose, specimens of our batch, all those old sainik school jokes, leaves and daughter etc etc etc. we discussed everything that came in to our minds, and laughed our hearts out. It was a great evening and I thank god for giving us this opportunity, for it is almost two years that I have been here in Mumbai and it is now that am getting somebody. Before I sank in to my bed after I came back to the ship I felt as if I had come back after a long vacation. I couldn’t have been refreshed any better. I envy all you guys in b’lore who gets to meet each other so often. I have made it a point to ensure that I land up at some home every time I get time. so hoping to continue the party....................

Wednesday, May 06, 2009

OLD BOY'S DAY

പൊയ്പ്പോയ നാളുകളില്‍ എന്റെ ക്ളാസ്സ്മുറിയില്‍ നിന്ന്‌ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി നടന്നു പൊയവരെല്ലാംഅന്നു മടങ്ങി വരും. ഒരു പാട്‌ ഓര്‍മകള്‍ക്കൊപ്പം........
ഭൂതകാലത്തില്‍ നിന്നൊരു കാറ്റ്‌ എന്റെ ഓര്‍മച്ചില്ലകളെ തഴുകി നീങ്ങവെ പലവര്‍ണ്ണ ശലഭങ്ങള്‍ പറന്നുയരുന്നതുഇപ്പൊഴെനിക്കു കാണാനാകുന്നു.
സൈനിക്‌ സ്കൂള്‍ നമുക്കു അത്രമേല്‍ പ്രിയതരമായ ഗ്രിഹാതുരത ആയിരുന്നല്ലൊ.
വരില്ലെ? .....
നമ്മുടെ മനസ്സുകളില്‍ ഒരുപാടു സ്വപ്നങ്ങളുടെ വിത്തുകള്‍ പാകിയ കലാലയത്തിന്റെ മടിത്തട്ടിലേക്ക്‌....
ചിന്തിക്കാനും ചിന്തിപ്പിക്കാനും നമ്മെ പഠിപ്പിച്ച ഇടനാഴികകളിലേക്ക്‌........
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാനും കരയുമ്പോള്‍ കൂടെ കരയാനും ജീവിതം എല്ലാവര്‍ക്കുമായി ഉഴിഞ്ഞുവച്ചകൂട്ടുക്കാര്‍ക്കിടയിലേക്ക്‌......

മഴ പെയ്യുന്ന രാവുകളില്‍ ചര്‍ച്ചകള്‍ ചൂടു പിടിച്ചിരുന്നതും
വിജനമായ കുന്നിന്‍ ചെരുവില്‍ ഉയര്‍ന്നു പൊങ്ങുന്ന കാറ്റിനൊത്ത്‌ താളം പിടിച്ചതും
അക്കേഷ്യ കാടുകളില്‍ വഴി തെറ്റി വലഞ്ഞതും ജാലകവിടവിലൂടെ നീലാകാശചെരുവിലെ ഒറ്റമേഘത്തുണ്ടിനെനോക്കി ഏറേനേരമിരുന്നതും
ക്ളാസ്സ്‌ മുറികളിലെ ബഹളങ്ങളും
കോര്‍ട്ടിലെ വീറും വാശിയും
സുധാകരന്‍ ബ്ളോക്കിലെ അവസാന ദിവസത്തെ കൂട്ടകരച്ചിലും ഓര്‍മയുണ്ടോ???
എങ്കില്‍ വരിക
കുഴിച്ചു മൂടിയ ഓര്‍മകളെ ചികഞ്ഞെടുക്കാന്‍, ഒരിക്കല്‍ കൂടി ഒന്നൊത്തു ചേരാന്‍, വരണം വന്നേ പറ്റു. ആരുടേയൊക്കെയോ തോളിലൂടെ കൈയിട്ടു ഒച്ച വച്ചു നടന്ന വരാന്തകളിലൂടെ
നമ്മുടെ ജീവിതസ്പന്ദനങ്ങള്‍ ഏറ്റു വാങ്ങിയ ഡോര്‍മിട്ടറികളിലൂടെ
ചന്തവിളക്കും ഇടക്കടയിലേക്കും മറ്റും പോയ നിശാസഞ്ചാരങ്ങള്‍ക്‌ സാക്ഷിയായ കശുമാവിന്‍ തോട്ടങ്ങളിലൂടെ
നാം നമ്മുടെ ജീവിതം അനുഭവിച്ചു തീര്‍ത്ത മണ്ണിലൂടെ
ഒരിക്കല്‍ കൂടി ഒന്നു നടക്കണം. ഒന്നു പൊട്ടിക്കരയണം.
അത്രേ വേണ്ടൂ....... വരില്ലെ? ......... ഒരിക്കല്‍ കൂടി